ജോൺസൺ ചെറിയാൻ.
പബ്ജിയിലൂടെ പ്രണയത്തിലായി ഒടുക്കം ജയിലിലായ സച്ചിൻ മീനയും പാകിസ്താൻ സ്വദേശിയായ സീമ ഹൈദറും പുതു ജീവിതം ആരംഭിക്കാനൊരുങ്ങുകയാണ്. ‘എന്റെ ഭർത്താവ് ഹിന്ദുവാണ്. അതുകൊണ്ട് ഞാനും ഹിന്ദുവാണ്. ഞാനിപ്പോൾ ഇന്ത്യക്കാരിയെന്ന് എനിക്ക് തന്നെ തോന്നുന്നു’- സീമ എൻഡിടിവിയോട് പറഞ്ഞു.
പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട സച്ചിനെ തേടി തന്റെ നാല് കുട്ടികളുമായാണ് ഇന്ത്യയിലെത്തിയത്. ഇവരെ അനധികൃതമായി താമസിപ്പിച്ചതിനാണ് സമീയും സച്ചിനും ജൂലൈ നാലിന് അഴിക്കുള്ളിലായത്.
നേപ്പാളിലൂടെയാണ് സീമ ഗുലാം ഹൈദർ ഗ്രേറ്റർ നോയ്ഡയിലുള്ള സച്ചിനെ കാണാനെത്തിയത്. പബ്ജിയിലൂടെ പരിചയപ്പെട്ട ഇരുവരും പരസ്പരം ചാറ്റ് ചെയ്യാനാരംഭിക്കുകയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു.
പാകിസ്താനിലെ കറാച്ചിയിൽ നിന്ന് ദുബായിലേക്ക് എത്തുകയും അവിടെ നിന്ന് 11 മണിക്കൂർ ഉറങ്ങാതെ കാത്തിരുന്ന് നേപ്പാളിലേക്ക് പറക്കുകയുമായിരുന്നു സീമ. നേപ്പാളിലെ പൊഖാരയിൽ സച്ചിൻ കാത്ത് നിൽക്കുകയായിരുന്നു. ഇരുവരും അവിടെ വച്ച് വിവാഹതിരായി. വിവാഹത്തിന് ശേഷം സീമ പാകിസ്താനിലേക്ക് തിരികെ മടങ്ങി. സച്ചിൻ ഇന്ത്യയിലേക്കും.