Wednesday, December 4, 2024
HomeIndiaഎസ്‌വി, വി, വിഎക്‌സ്, ഇസഡ് എക്‌സ് വിപണി കീഴടക്കാന്‍ ഹോണ്ട എലിവേറ്റ്.

എസ്‌വി, വി, വിഎക്‌സ്, ഇസഡ് എക്‌സ് വിപണി കീഴടക്കാന്‍ ഹോണ്ട എലിവേറ്റ്.

ജോൺസൺ ചെറിയാൻ.

വിപണി കീഴടക്കാന്‍ എത്തുന്ന ഹോണ്ട എലിവേറ്റ് നാലു വേരിയന്റുകളിലാണ് എത്തുക. എസ്‌വി, വി, വിഎക്‌സ്, ഇസഡ് എക്‌സ് എന്നീ നാലു വേരിയന്റുകളിലാണ് എത്തുന്നത്. കമ്പനി ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ വാഹനത്തിന്റെ സവിഷശേഷതകളും വകഭേദങ്ങളും സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.

എസ്‌വിയില്‍ ഹോണ്ടയുടെ സ്മാര്‍ട്ട് എന്‍ട്രി സിസ്റ്റത്തോടു കൂടിയ എന്‍ജിന്‍ പുഷ് ബട്ടന്‍ സ്റ്റാര്‍ട്ടര്‍, പിഎം 2.5 ക്യാബിന്‍ എയര്‍ഫില്‍റ്ററോടുകൂടിയ ഓട്ടോ എസി, ഡ്യുവല്‍ എസ്ആര്‍എസ് എയര്‍ബാഗ് എന്നീ ഫീച്ചറുകളാണ് ഉണ്ടായിരിക്കുക.

രണ്ടാമത്തെ വേരിയന്റായ വിയില്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ആന്‍ഡ്രോയിഡ് ഓട്ടോ, ഹോണ്ട കണക്റ്റ്, മള്‍ട്ടി ആംഗിള്‍ റിയര്‍ വ്യൂ ക്യാമറയും ഉണ്ടായിരിക്കും. വിഎക്‌സിലേക്ക് വരുമ്പോള്‍ വണ്‍ടച്ച് ഇലക്ട്രിക് സണ്‍റൂഫ്, ലൈന്‍ വാച്ച് ക്യാമറ, എല്‍ഇഡി പ്രൊജക്ടര്‍ ഫോഗ്‌ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments