ജോൺസൺ ചെറിയാൻ.
മമ്മൂട്ടിയുടെ കൈകളിൽ നിന്ന് അവാർഡ് വാങ്ങാനായതിന്റെ സന്തോഷം പങ്കുവച്ച് നടൻ ടൊവിനോ തോമസ്. മമ്മുക്കയുടെ കയ്യിൽ നിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയിരിക്കുന്നത്, ഇനി തന്നെ പിടിച്ചാ കിട്ടില്ലെന്നാണ് ടൊവിനോ തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചത്. യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ് ടൊവിനോയ്ക്ക് മമ്മൂട്ടി പുരസ്കാരം നൽകിയത്.മമ്മൂക്കയില്‍ നിന്ന് ഒരു അവാര്‍ഡും അനുഗ്രഹവും നല്ല വാക്കുകളും സ്വീകരിക്കുന്നതിന്റെ അവിശ്വസനീയമായ നിമിഷം. ഒപ്പം നിന്ന് അദ്ദേഹം എന്നെ കുറിച്ച് സന്തോഷകരമായ കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കുന്നത് ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നു. ജീവിതത്തില്‍ ഇനി അഭിമാനത്തോടെ മുന്നോട്ട് കൊണ്ടുപോകും.””മമ്മൂക്കയുടെ കയ്യില്‍ നിന്നാണ് അവാര്‍ഡും അനുഗ്രഹവും കിട്ടിയേക്കുന്നെ, ഇനി എന്നെ പിടിച്ചാ കിട്ടൂല്ല” എന്നാണ് ടൊവിനോ അവാര്‍ഡ് വാങ്ങുന്നതിന്റ ദൃശ്യങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.