Wednesday, December 10, 2025
HomeIndiaഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു മരണസംഖ്യ 37 ആയി.

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു മരണസംഖ്യ 37 ആയി.

ജോൺസൺ ചെറിയാൻ.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയിൽ മരണസംഖ്യ 37 ആയി. മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഹിമാചലിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 7 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മാണ്ഡിയിൽ മിന്നൽ പ്രളയ മുന്നറിയിപ്പുണ്ട്. ഡൽഹി യമുനാ നദിയിലെ ജലനിരപ്പ് അപകടനില കടന്നു.അതിതീവ്ര മഴയ്ക്ക് പിന്നാലെ ഉണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഹിമാചൽപ്രദേശിൽ മാത്രം 4000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. ദേശീയപാതകൾ തകർന്നു. പ്രധാന റോഡുകളെല്ലാം ഒലിച്ചുപോയി. കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ കെട്ടിടങ്ങൾ തകർന്നു. സോളൻ, ഷിംല, കുളു അടക്കം 7 ജില്ലകൾ റെഡ് അലേർട്ടിലാണ്. കിന്നോർ, മാണ്ഡി, ലഹോൾ സ്പിതി ജില്ലകളിൽ മിന്നൽ പ്രളയം മുന്നറിയിപ്പ് നൽകി. ബിയാസ് നദി അപകട നിലയക്ക് മുകളിൽ ഒഴുകുന്നു. ജനങ്ങളോട് വീടുകളിൽ തന്നെ കഴിയാൻ ഹിമാചൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

RELATED ARTICLES

Most Popular

Recent Comments