Wednesday, February 11, 2026
HomeKeralaആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട തിയതി അടുക്കുന്നു എങ്ങനെ ചെയ്യണം ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട തിയതി അടുക്കുന്നു എങ്ങനെ ചെയ്യണം ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ജോൺസൺ ചെറിയാൻ.

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട തിയതി അടുക്കുന്നു. 2022-23 വർഷത്തേക്കുള്ള ഐടിആർ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 31 ആണ്. പഴയ നികുതി ഘടന പ്രകാരം 5 ലക്ഷവും പുതിയ നികുതി ഘടന പ്രകാരം 7 ലക്ഷവും വാർഷിക വരുമാനമുള്ളവർക്കാണ് ആദായ നികുതി ബാധകമാകുന്നത്. https://www.incometax.gov.in/iec/foportal/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് അതിലെ നിങ്ങളുടെ ആധാറോ പാൻ നമ്പറോ നൽകി ലോഗ് ഇൻ ചെയ്യുക. പിന്നാലെ ഇ-ഫയൽ റിട്ടേൺ എന്ന ടാബിൽ ക്ലിക്ക് ചെയ്ത് സാമ്പത്തിക വർഷം കൂടി നൽകുക.
ഓഫ്‌ലൈനായും ഓൺലൈനായും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം. താഴെ ഇതിനുള്ള ഓപ്ഷൻ കൂടിയുണ്ട്. അത് കൂടി തെരഞ്ഞെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കാം.

RELATED ARTICLES

Most Popular

Recent Comments