ജോൺസൺ ചെറിയാൻ.
അട്ടപ്പാടി: ഷോളയൂർ ചാവടിയൂരിലെ ജനവാസമേഖലയിൽ മാങ്ങാകൊമ്പനിറങ്ങി. മാങ്ങാകൊമ്പനെ കാട് കയറ്റാൻ എത്തിയ ആർആർടി സംഘത്തിന് നേരെ കൊമ്പൻ പാഞ്ഞടുത്തു. ഏറെ പ്രയാസപ്പെട്ടാണ് ഒറ്റയാനെ കാടുകയറ്റിയത്.
അട്ടപ്പാടി മിനർവാ മേഖലയിൽ സ്ഥിരമായി ഇറങ്ങുന്ന ആനയാണ് മാങ്ങാക്കൊമ്പന്. സ്ഥിരമായി മാങ്ങ പറിച്ചിടുന്നതിനാലാണ് ആനയ്ക്ക് മാങ്ങാകൊമ്പനെന്ന പേര് വന്നത്.
സാധാരണയായി പുലർച്ചെ ജനവാസ മേഖലയിലിറങ്ങുന്ന മാങ്ങാക്കൊമ്പൻ രാവിലെയോടെ പുഴ വഴി കാട്ടിലേക്ക് തന്നെ മടങ്ങാറുണ്ട്.