Friday, August 15, 2025
HomeIndiaബോളിവുഡിൽ 31 വർഷം പിന്നിട്ട് ഷാരുഖ് ഖാൻ നിരാലംബർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത ആരാധകർ.

ബോളിവുഡിൽ 31 വർഷം പിന്നിട്ട് ഷാരുഖ് ഖാൻ നിരാലംബർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത ആരാധകർ.

ജോൺസൺ ചെറിയാൻ.

ഇന്ത്യൻ സിനിമാലോകത്തെ പകരക്കാരനില്ലാത്ത കലാകാരൻ. അന്നും ഇന്നും ഇന്ത്യൻ യുവതയ്ക്ക് പ്രചോദനമായ താരം. സ്വപ്നം കാണാനും ഉയരങ്ങൾ കീഴടക്കാനും പരിമിതികളില്ലെന്ന് യുവതലമുറയ്ക്ക് ഓർമപ്പെടുത്തലായ താരം. “കിങ് ഖാന് ” എന്തൊക്കെ വിശേഷണങ്ങൾ നമ്മൾ നൽകിയാലും അതെല്ലാം മതിയാകാതെ വരും. ബോളിവുഡിൽ 31 വർഷം പൂർത്തിയാക്കുകയാണ് ഷാരൂഖ് ഖാൻ. 1992-ൽ ജൂൺ 25 ന് പുറത്തിറങ്ങിയ ദീവാന എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഏറെ ആരാധകരുള്ള താരത്തിന്റെ വിശേഷ ദിവസങ്ങൾ എല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. ഈ ദിവസവും കൂടുതൽ ആഘോഷമാക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഒരുകൂട്ടം ആരാധകർ. തെരുവിലിറങ്ങി ആവശ്യക്കാർക്ക് ഭക്ഷണം വിതരണം ചെയ്താണ് ബോളിവുഡിലെ ഷാരുഖിന്റെ 31 ആം വാർഷികം ആരാധകർ ആഘോഷമാക്കിയത്. മറ്റുള്ളവർ കേക്ക് മുറിക്കുകയും മനോഹരമായ ബാനറുകൾ നിർമ്മിക്കുകയും ചെയ്തു.

RELATED ARTICLES

Most Popular

Recent Comments