ജോൺസൺ ചെറിയാൻ.
തീപിടിച്ച ഹോട്ട് എയർ ബലൂൺ ആകാശത്തുനിന്ന് വീണ് പൈലറ്റ് മരിച്ചു. ഇംഗ്ലണ്ടിലെ വോർചെസ്റ്റെർഷയറിൽ ഞായറാഴ്ചയായിരുന്നു സംഭവം. പുലർച്ചെ 6.20ഓടെ നീലനിറമുള്ള ബലൂൺ തീഗോളമായി താഴേക്ക് പതിക്കുകയായിരുന്നു. മരങ്ങൾക്കിടയിലേക്കാണ് ബലൂൺ വീണത്. പൊലീസും പാരാമെഡിക്സും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയെങ്കിലും പൈലറ്റിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ഇയാൾ സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു.