വെൽഫെയർ പാർട്ടി.
ലൈഫ് പദ്ധതി പ്രകാരം സംസ്ഥാന സർക്കാർ അർഹതപ്പെട്ടവർക്ക് വീട് നൽകാതിരിക്കുന്നതിന്റെ
പ്രത്യാഘാതമാണ് അപേക്ഷ നൽകിയ വ്യക്തി കീഴാറ്റൂർ പഞ്ചായത്ത് ഓഫീസ് തീ വെച്ച സംഭവമെന്ന് വെൽഫെയർ പാർട്ടി.
ഏറെ കെട്ടി ആഘോഷിച്ച് നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതി രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം അവതാളത്തിലായിരിക്കുകയാണ്. ലൈഫ് പദ്ധതി അപേക്ഷരിൽ നാലിലൊന്നിന് പോലും ലഭ്യമാക്കാനുള്ള ഫണ്ട് സംസ്ഥാന സർക്കാർ അനുവദിക്കുന്നില്ല. പ്രചരണങ്ങളും വാഗ്ദനാങ്ങളും നടത്തി സാധാരണക്കാരെ കണ്ണിൽ പൊടിയിട്ട് കൂടെ നിർത്താമെന്ന വ്യാമോഹം സർക്കാർ ഉപേക്ഷിക്കണം. തീവെപ്പ് നടത്തിയ സംഭവം പ്രോത്സാഹിപ്പിക്കപ്പടേണ്ട നടപടി അല്ലെങ്കിലും പൗരൻമാരെ ഇത്തരം ചെയ്തികളിലേക്ക് നയിക്കുന്ന ഭരണകൂട നടപടികളും വിചാരണക്ക് വിധേയമാക്കണം.
ജില്ലാ സെക്രട്ടറിമാരായ ആരിഫ് ചുണ്ടയിൽ, ഖാദർ അങ്ങാടിപ്പുറം ജില്ലാ കമ്മറ്റി അംഗം അത്തീഖ് ശാന്തപുരം, വാർഡ് മെമ്പർ സലാം മാസ്റ്റർ, മുസ്തഫ മുത്തങ്ങയിൽ, സൈതാലി വലമ്പൂർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.