ജോൺസൺ ചെറിയാൻ.
സമൂഹമാധ്യമങ്ങളിലൂടെ അറിയുന്ന പല വാർത്തകളും നമ്മളെ അത്ഭുതപെടുത്താറുണ്ട്. ചിലതൊക്കെ വളരെ വിചിത്രമായി തോന്നും. അതുപോലെ സ്വന്തം മരണം വാർത്ത വ്യാജമായി സൃഷ്ടിച്ചിരിക്കുകയാണ് യുവാവ്. ബെൽജിയം സ്വദേശിയാണ് ഇങ്ങനെ ഒരു പ്രവൃത്തി ചെയ്തത്. ടിക്‌ടോകിൽ Ragnar le Fou എന്നറിയപ്പെടുന്ന ഡേവിഡ് ബേർട്ടൻ തന്റെ കുടുംബത്തെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.വിദേശ മാധ്യമമായ ഇൻഡിപെൻഡന്റ് റിപ്പോർട് ചെയ്യുന്നതനുസരിച്ച്, ഡേവിഡ് സ്വന്തം ബന്ധുക്കളിൽ നിന്ന് അവഗണന അനുഭവപ്പെടുകയും പരസ്പരം എങ്ങനെ പെരുമാറണമെന്ന് അവരെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.
45 കാരനായ ഡേവിഡ് സ്വന്തം ശവസംസ്കാര ചടങ്ങിൽ ഹെലികോപ്റ്ററിൽ ആണ് എത്തിയത്. ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ഡേവിഡിനെ ബന്ധുക്കൾ വളയുകയും ആലിംഗനം ചെയ്യുകയും ചെയ്തു. മുഴുവൻ ദൃശ്യങ്ങളും ഒരു സിനിമാസംഘം പകർത്തിയെന്നാണ് ഇൻഡിപെൻഡന്റ് റിപ്പോർട് ചെയ്തത്.
ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യാൻ ഡേവിഡിനെ തന്റെ പെൺമക്കൾ സഹായിച്ചതായും ടൈംസ് യുകെ റിപ്പോർട്ട് ചെയ്യുന്നു.
ലീജിന് സമീപമുള്ള ശവസംസ്കാര ചടങ്ങുകൾക്ക് മുമ്പ് അദ്ദേഹത്തിന്റെ പെൺമക്കൾ വിലാപ സന്ദേശങ്ങൾ കൈമാറുകയും ചെയ്തിരുന്നു. “അച്ഛാ, സമാധാനത്തോടെ വിശ്രമിക്കൂ, ഞാൻ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് അവസാനിപ്പിക്കില്ല,” എന്തുകൊണ്ടാണ് ജീവിതം ഇത്ര ക്രൂരമായത്? നിങ്ങൾ ഒരു മുത്തച്ഛനാകാൻ പോകുകയായിരുന്നു. ഇനിയും ഒരുപാട് ജീവിതം നിങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നു എന്നും സന്ദേശത്തിൽ പറയുന്നു.
ഡേവിഡിന്റെ വിയോഗത്തിൽ പങ്കെടുക്കാൻ നിരവധി ബന്ധുക്കൾ എത്തിയിരുന്നു. ഡേവിഡിനെ ജീവനോടെ കണ്ട് അമ്പരന്നു.