Thursday, November 28, 2024
HomeNewsഇന്ത്യ-മ്യാൻമാർ-തായ്‌ലൻഡ് ത്രിരാഷ്ട്ര ഹൈവേ നാല് വർഷത്തിനുള്ളിൽ പൂർത്തിയായേക്കും.

ഇന്ത്യ-മ്യാൻമാർ-തായ്‌ലൻഡ് ത്രിരാഷ്ട്ര ഹൈവേ നാല് വർഷത്തിനുള്ളിൽ പൂർത്തിയായേക്കും.

ജോൺസൺ ചെറിയാൻ.

ഇന്ത്യയിൽ നിന്ന് മ്യാൻമാർ വഴി തായ്‌ലൻഡിലേക്ക് പോകുന്ന ത്രിരാഷ്ട്ര ഹൈവേ അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ സജ്ജമാകും. ഒന്നിലധികം രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി, ഗതാഗതത്തിനും വ്യാപാരത്തിനും മുതൽക്കൂട്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യങ്ങളിലുടനീളമുള്ള തടസ്സമില്ലാത്ത യാത്രയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും ഈ ഹൈവേ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിൽ രാജ്യങ്ങൾ വ്യക്തമാക്കി.ഏകദേശം 1,360 കി.മീ (850 മൈൽ) ദൈർഘ്യമുള്ള നാലുവരി പാതയായിരിക്കും ഇത്. ഈ പദ്ധതി ഇന്ത്യയെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി കരമാർഗം ബന്ധിപ്പിക്കുകയും മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, ബിസിനസ്സ്, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ബന്ധങ്ങൾക്ക് ഉത്തേജനം നൽകുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ തടസമില്ലാത്ത ഗതാഗതത്തിനും ഈ മേഖലയിലെ വ്യാപാരവും വിനോദസഞ്ചാരവും വർദ്ധിപ്പിക്കുന്നതിനുള്ള വിശാലമായ അവസരങ്ങൾ തുറക്കും.

RELATED ARTICLES

Most Popular

Recent Comments