ജോൺസൺ ചെറിയാൻ.
ചെന്നൈ: സൂപ്പർ കിംഗ്സിൻ്റെ മഹാരാഷ്ട്ര ക്രിക്കറ്റർ ഋതുരാജ് ഗെയ്ക്വാദ് വിവാഹിതനായി. മഹാരാഷ്ട്ര ക്രിക്കറ്റ് താരം ഉത്കർഷ പവാറാണ് വധു. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. വിവാഹത്തിൻ്റെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഐപിഎലിൽ ചെന്നൈ കിരീടം നേടിയപ്പോൾ ഉത്കർഷ ഋതുരാജിനൊപ്പം ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.പൂനെ സ്വദേശിനിയായ ഉത്കർഷ ഓൾറൗണ്ടറാണ്. മഹാരാഷ്ട്ര അണ്ടർ 19 ടീം അംഗമായിരുന്ന ഉത്കർഷ പിന്നീട് സീനിയർ ടീമിൽ ഇടം പിടിച്ചു.
പുനെ സ്വദേശിയായ ഉത്കർഷ ഓൾറൗണ്ടറാണ്. 2012-13, 17-18 സീസണുകളിൽ മഹാരാഷ്ട്രയുടെ അണ്ടർ 19 ടീം അംഗമായിരുന്നു. പിന്നീട് സീനിയർ തലത്തിൽ കളിച്ചു. പുനെയിലെ ഇൻസ്റ്റിറ്റൂട്ട് ഓഫ് ന്യൂട്രീഷൻ ആൻഡ് ഫിറ്റ്നസ് സയൻസസിലെ വിദ്യാർത്ഥിനി കൂടിയാണ് ഉത്കർഷ.