Sunday, December 1, 2024
HomeKeralaഅരിക്കൊമ്പനിൽ സസ്പെൻസ് തുടർന്ന് തമിഴ്നാട്.

അരിക്കൊമ്പനിൽ സസ്പെൻസ് തുടർന്ന് തമിഴ്നാട്.

ജോൺസൺ ചെറിയാൻ.

കമ്പം: (തമിഴ്നാട്)∙ ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് മയക്കുവെടി വച്ച ഒറ്റയാൻ അരിക്കൊമ്പനെ തിരുനെൽവേലി പാപനാശം കാരയാർ അണക്കെട്ട് വനമേഖലയിൽ തുറന്നുവിടുമെന്ന് സൂചന. അരിക്കൊമ്പനെ തുറന്നുവിടുന്നത് സംബന്ധിച്ച് തമിഴ്നാട് വനംവകുപ്പ് ഇതുവരെ കൃത്യമായ വിവരം നൽകിയിട്ടില്ല.അതിനിടെ, അരിക്കൊമ്പനെ കൊണ്ടുപോകുന്ന വാഹനം പിന്തുടർന്ന മാധ്യമങ്ങളെ തമിഴ്നാട് പൊലീസ് തടഞ്ഞു.നിലവിൽ കൊമ്പനെ കൊണ്ടുപോകുന്ന വാഹനം തിരുനെൽവേലി റൂട്ടിലാണ്.കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്കോ മേഘമലയിലെ വെള്ളിമലയിലേക്കോ കൊണ്ടുപോകുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ, മേഘമലയിൽ ആനയെ തുറന്നു വിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments