ജോൺസൺ ചെറിയാൻ.
ഐപിഎല്‍ അഞ്ചാം കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി. ഇന്നലെയാണ് കിരീടവുമായി ചെന്നൈ ടീം പ്രതിനിധികള്‍ തിരുപ്പതി ക്ഷേത്രത്തിലെത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയ ഐപിഎല്‍ കിരീടവുമായി നില്‍ക്കുന്ന തിരുപ്പതിക്ഷേത്രത്തിലെ പൂജാരിമാരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.ചെന്നൈ സൂപ്പർ കിംഗ്സ് ടീം മാനേജ്‌മെന്റ് 2023-ലെ ഐപിഎൽ ട്രോഫി ചെന്നൈ വിമാനത്താവളത്തിൽ നിന്നും നേരെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതും ക്ഷേത്രത്തിലെത്തിച്ച് പൂജകൾ നടത്തുന്ന വിഡിയോയാണ് പ്രചരിക്കുന്നത്.