Wednesday, December 4, 2024
HomeKeralaപതിനേഴുകാരിക്ക് അടിയന്തര ചികിത്സ കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്കെത്താന്‍ ആംബുലന്‍സിന് വഴിയൊരുക്കണം.

പതിനേഴുകാരിക്ക് അടിയന്തര ചികിത്സ കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്കെത്താന്‍ ആംബുലന്‍സിന് വഴിയൊരുക്കണം.

ജോൺസൺ ചെറിയാൻ.

കട്ടപ്പനയില്‍ വച്ച് ഹൃദയാഘാതമുണ്ടായ പെണ്‍കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി എറണാകുളത്തെത്തിക്കാന്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥന. പതിനേഴുകാരിയായ ആന്‍മരിയ ജോയിയെ ആണ് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിക്കേണ്ടത്. എത്രയും വേഗത്തില്‍ കുട്ടിയെ അമൃതയില്‍ എത്തിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി – തൊടുപുഴ – മുവാറ്റുപുഴ – വൈറ്റില വഴി അമൃത ആശുപത്രിയില്‍ എത്താനാണ് പദ്ധതി. ട്രാഫിക് നിയന്ത്രിച്ച് ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസും രംഗത്തുണ്ട്. KL 06 H 9844 എന്ന നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആംബുലന്‍സിന് വഴിയൊരുക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അഭ്യര്‍ത്ഥിച്ചു.

RELATED ARTICLES

Most Popular

Recent Comments