ജോൺസൺ ചെറിയാൻ.
ശ്രീലങ്കക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്ന് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ പുറത്ത്. പുറത്തിനേറ്റ പരുക്കിനെ തുടർന്നാണ് താരം പുറത്തായത്. മൂന്നാം ഏകദിനത്തിൽ താരം കളിക്കും. ജൂൺ രണ്ടിനാണ് മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്ക് തുടക്കമാവുക. ജൂൺ ഏഴിന് പരമ്പര അവസാനിക്കും.ജൂൺ 2, ജൂൺ 4, ജൂൺ 7 എന്നീ തീയതികളിൽ ഹമ്പൻടോട്ടയിലെ മഹിന്ദ രജപക്സ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.