Sunday, December 1, 2024
HomeKerala80 ലക്ഷത്തിന്റെ ഭാഗ്യശാലിയെ ഇന്നറിയാം കാരുണ്യ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്.

80 ലക്ഷത്തിന്റെ ഭാഗ്യശാലിയെ ഇന്നറിയാം കാരുണ്യ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്.

ജോൺസൺ ചെറിയാൻ.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ഗഞ 603ന്റെ നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരം പാളയം ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് 2.55 നാണ് നറുക്കെടുപ്പ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 1 ലക്ഷം രൂപയും പ്രോത്സാഹന സമ്മാനമായി 8,000 രൂപയും ലഭിക്കും.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5,000 രൂപയില്‍ കൂടുതലാണ് സമ്മാനത്തുകയെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ ചെല്ലണം.

RELATED ARTICLES

Most Popular

Recent Comments