Sunday, December 1, 2024
HomeKeralaഭൂകമ്പ ദുരിതാശ്വാസമായി തുർക്കിക്ക് 10 കോടി തുക കേന്ദ്രത്തിന് കൈമാറി സംസ്ഥാന സർക്കാര്‍.

ഭൂകമ്പ ദുരിതാശ്വാസമായി തുർക്കിക്ക് 10 കോടി തുക കേന്ദ്രത്തിന് കൈമാറി സംസ്ഥാന സർക്കാര്‍.

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം:ഭൂകമ്പ ദുരിതാശ്വാസമായി തുർക്കിക്ക് 10 കോടി രൂപ സംസ്ഥാന സർക്കാര്‍ കേന്ദ്രത്തിന് കൈമാറി. വിദേശകാര്യമന്ത്രാലയം വഴി തുക നൽകും.തുർക്കിക്ക് 10 കോടി രൂപ നൽകാൻ തീരുമാനിച്ച കാര്യം ഫെബ്രുവരി 17ന് സംസ്ഥാനം  വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിരുന്നു. തുടർന്ന് തുക വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ വിദേശകാര്യമന്ത്രാലയം നിർദേശം നൽകി. കേരളത്തിന്റെ വിഹിതമാണെന്ന് അറിയിച്ച് തുക കൈമാറാമെന്നും അറിയിച്ചു.തുക അനുവദിച്ചുകൊണ്ട് ഏപ്രിൽ നാലാം തീയതി ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു.ദിവസങ്ങൾക്ക് മുൻപാണ് സംസ്ഥാന സർക്കാർ, വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് തുക കൈമാറിയത്.ധനമന്ത്രി കെ.എൻ.ബാലഗോപാൽ സംസ്ഥാന ബജറ്റിലാണ് തുർക്കിക്കുള്ള ധനസഹായം പ്രഖ്യാപിച്ചത്.

RELATED ARTICLES

Most Popular

Recent Comments