ജോൺസൺ ചെറിയാൻ.
ന്യൂഡൽഹി : അടുത്തയാഴ്ച ഓസ്ട്രേലിയയിലെ മെൽബണിൽ നടക്കാനിരുന്ന ക്വാഡ് (ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ) രാജ്യങ്ങളുടെ ഉച്ചകോടി റദ്ദാക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദർശനം റദ്ദാക്കിയതുകൊണ്ടാണിതെന്നു ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു.അതേസമയം അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രേലിയയിൽ നടത്താനിരുന്ന സന്ദർശനത്തിനു മാറ്റമില്ല. 22 മുതൽ 24 വരെയാണ് മോദിയുടെ ഓസ്ട്രേലിയൻ സന്ദർശനം.ജപ്പാനിൽ ജി7 ഉച്ചകോടിക്കായി നാളെ പുറപ്പെടുന്ന മോദി 21 വരെ അവിടെ തുടരും.