Saturday, January 11, 2025
HomeIndia18 ഗ്രാമങ്ങളിൽ അക്രമസാധ്യത തുടരുന്നു.

18 ഗ്രാമങ്ങളിൽ അക്രമസാധ്യത തുടരുന്നു.

ജോൺസൺ ചെറിയാൻ.

ന്യൂഡൽഹി : മണിപ്പുരിൽ ആശങ്കയിൽ തുടരുന്ന ഗ്രാമങ്ങളിൽ സുരക്ഷ ഒരുക്കാനും കർശന നടപടി സ്വീകരിക്കാനും സുപ്രീം കോടതി നിർദേശിച്ചു.അക്രമസാധ്യത നിലനിൽക്കുന്ന 18 ഗ്രാമങ്ങളിലെ വിഷയം മണിപ്പുർ ട്രൈബൽ ഫോറം ഡൽഹിക്കുവേണ്ടി അഭിഭാഷകനായ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഉചിതമായ നടപടി സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ക്രമസമാധാന ഏജൻസികൾക്കു നിർദേശം നൽകിയത്.മ്യാൻമറിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരും സംസ്ഥാനത്തു പ്രശ്നമുണ്ടാക്കുന്നതായി ഇടപെടൽ ഹർജി നൽകിയ മണിപ്പുർ ഹൈക്കോടതി ബാർ അസോസിയേഷൻ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments