Monday, December 23, 2024
HomeKeralaആശുപത്രിയിൽ ജീവനക്കാർക്കു നേരെ അതിക്രമം.

ആശുപത്രിയിൽ ജീവനക്കാർക്കു നേരെ അതിക്രമം.

ജോൺസൺ ചെറിയാൻ.

എറണാകുളം: ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം. ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് ഇന്നലെ രാത്രി സംഘര്‍ഷമുണ്ടാക്കിയത്. വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അസഭ്യവര്‍ഷം നടത്തിയ ഇയാളെ പൊലീസും ജീവനക്കാരും ചേര്‍ന്ന് കീഴടക്കുകയായിരുന്നു.അതേസമയം ആശുപത്രി ജീവനക്കരെ ആക്രമിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച് അസഭ്യം പറയുകയാണ് ചെയ്തത്. സംഭവത്തിൽ സെൻട്രൽ പൊലീസ് കേസെടുത്തു. ആശുപത്രി സംരക്ഷണനിയമപ്രകാരമാണ് കേസെടുത്തത്. കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് കേസ്.

RELATED ARTICLES

Most Popular

Recent Comments