ജോൺസൺ ചെറിയാൻ.
കൊൽക്കത്ത : ആംബുലൻസിനു പണം കൊടുക്കാനില്ലാത്തതിനാൽ 5 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി പിതാവ് 200 കിലോമീറ്റർ ബസിൽ യാത്ര ചെയ്തു. ബംഗാളിലെ സിലിഗുഡിയിൽനിന്ന്.ഉത്തർദിനാജ്പുരിലെ കാളിഗഞ്ച് വരെയാണു മകന്റെ മൃതദേഹവുമായി ആഷിം ദേബ്ശർമ യാത്രചെയ്തത്. ബസിൽനിന്ന് ഇറക്കിവിടുമെന്ന ഭയത്താൽ ബാഗിനുള്ളിലുള്ളതു മൃതദേഹമാണെന്ന് ആരോടും പറഞ്ഞില്ല.കുട്ടി മരിച്ചതിനെത്തുടർന്നു മൃതദേഹം ആംബുലൻസിൽ എത്തിക്കാൻ 8,000 രൂപയാണു വാടകയായി ചോദിച്ചത്.രോഗികളെ മാത്രമേ സൗജന്യമായി കൊണ്ടുപോകാൻ അനുവാദമുള്ളൂ എന്നു സർക്കാർ ആംബുലൻസ് ഡ്രൈവർ പറഞ്ഞതായി ആഷിം മാധ്യമങ്ങളോട് പറഞ്ഞു.