ജോൺസൺ ചെറിയാൻ.
കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസിൽ പ്രതി ജോളിക്കെതിരെ കോടതിയിൽ മകന്റെ മൊഴി. പിതാവ് റോയ് തോമസിന്റേത് ഉൾപ്പെടെ 6 കൊലപാതകങ്ങളും നടത്തിയത് ജോളി സമ്മതിച്ചതായാണ് മകന്റെ മൊഴി. റോയിയുടെ അമ്മയെ ആട്ടിൻ സൂപ്പിൽ വളം കലക്കി കൊടുത്തുംമറ്റുള്ളവർക്കെല്ലാം ഭക്ഷണത്തിലും വെള്ളത്തിലും സയനൈഡ് കലക്കി കൊടുത്തുമാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു ജോളിയുടെ കുറ്റസമ്മതം.കൊലപാതകങ്ങളിൽ പൊലീസ് അന്വേഷണം തുടങ്ങിയതിനു ശേഷമായിരുന്നു മകനോടുള്ള ഏറ്റുപറച്ചിൽ.