ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം:കാലാവധി കഴിഞ്ഞ കെഎസ്ആർടിസി വാഹനങ്ങളുടെ റജിസ്ട്രേഷൻ നീട്ടിക്കൊടുക്കണമെന്ന വിവാദ ഉത്തരവും സർക്കുലറുമായി സംസ്ഥാന ഗതാഗത വകുപ്പ്. ഏപ്രിൽ 1നു നിലവിൽ വന്ന കേന്ദ്ര ചട്ട ഭേദഗതി പ്രകാരം 15 വർഷം കഴിഞ്ഞാൽ സർക്കാർ വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാകും.ഇത്തരത്തിൽ മാർച്ച് 31നു കാലാവധി പിന്നിട്ട കെഎസ്ആർടിസി വാഹനങ്ങൾക്ക് 2024 സെപ്റ്റംബർ വരെ റജിസ്ട്രേഷനും ഫിറ്റ്നസ് സർട്ടിഫിക്കറ്റും പെർമിറ്റും നീട്ടി നൽകണമെന്നാണു ഗതാഗത സെക്രട്ടറിയുടെ ഉത്തരവ്. കേന്ദ്ര മോട്ടർ വാഹന ചട്ടത്തിൽ 52 (എ) എന്ന പുതിയ വകുപ്പു ചേർത്തുള്ള ഭേദഗതിയുട ലംഘനമാണിത്. ഈ ഭേദഗതി സ്വകാര്യ വാഹനങ്ങൾക്കു ബാധകമല്ല.