Monday, December 23, 2024
HomeAmericaഅറ്റ്ലാന്റായിൽ അന്തരിച്ച ഡോ. ഫെലിക്സ് മാത്യു സഖറിയായുടെ (36) പൊതുദർശനം മെയ്‌ 20 ശനിയാഴ്ച.

അറ്റ്ലാന്റായിൽ അന്തരിച്ച ഡോ. ഫെലിക്സ് മാത്യു സഖറിയായുടെ (36) പൊതുദർശനം മെയ്‌ 20 ശനിയാഴ്ച.

ഷാജി രാമപുരം.

അറ്റ്ലാന്റാ: ജോർജിയ ഫോൾട്ടൺ കൗണ്ടി കോളേജ് അധ്യാപകൻ റാന്നി നെല്ലിക്കാമൺ പുല്ലമ്പള്ളിൽ വടക്കേപറമ്പിൽ പ്രൊഫ.സഖറിയാ മാത്യുവിന്റെയും, സുധ അന്നാ സഖറിയായുടെയും മകൻ അറ്റ്ലാന്റായിൽ ഹൃദയാഘാതം മൂലം അന്തരിച്ച ഡോ.ഫെലിക്സ് മാത്യു സഖറിയായുടെ (36) പൊതുദർശനം മെയ്‌ 20 ശനിയാഴ്ച വൈകിട്ട് 4 മുതൽ 8 മണി വരെ അറ്റ്ലാന്റാ മാർത്തോമ്മാ ദേവാലയത്തിൽ (6015 Old Stone Mountain Rd, Stone Mountain, GA 30087) വെച്ച് നടത്തപ്പെടും.

സംസ്കാരം മെയ് 21 ഞായറാഴ്ച ഉച്ചക്ക് 1.30ന് അറ്റ്ലാന്റാ മാർത്തോമ്മ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷക്ക് ശേഷം എറ്റേണൽ ഹിൽസ് മെമ്മറി ഗാർഡൻസ് സെമിത്തേരിയിൽ (3700 Stone Mountain  Hwy, Snellville, GA 30079) സംസ്കരിക്കും.

അറ്റ്ലാന്റായിലെ എമോറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കാർഡിയോളജി ഡിപ്പാർട്ട്മെന്റിൽ ഫാൽക്കറ്റി  റിസേർച്ചർ ആയിരുന്ന ഡോ. ഫെലിക്സ്  പ്രശസ്ത ചലച്ചിത്ര താരം മൺമറഞ്ഞ ക്യാപ്റ്റൻ രാജുവിന്റെ സഹോദരിയുടെ മകനാണ്.

വാഷിംഗ്‌ടൺ ഡി.സിയിൽ അറ്റേർണിയായ  കൃപാ സഖറിയയാണ്  ഏക സഹോദരി.

ഡോ. ഫെലിക്സിന്റെ പെട്ടെന്ന് ഉണ്ടായ വേർപാടിൽ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന അധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് അനുശോചിച്ചു.

സംസ്കാര ചടങ്ങുകൾ Youtube.com/mtcatlanta/Live എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.

RELATED ARTICLES

Most Popular

Recent Comments