ജോൺസൻ ചെറിയാൻ.
ബെംഗളൂരു:ചാറ്റൽമഴയിലും കാത്തുനിന്ന പ്രവർത്തകർക്കു രണ്ടാംദിനവും.ആവേശം പകർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 8 കിലോമീറ്റർ ഷോ. റോഡിനിരുവശവും പാർട്ടി പതാകകളും പൂക്കളുമായി പ്രവർത്തകർ ഇടംപിടിച്ചിരുന്നു. മഴ മൂലം ഹെലികോപ്റ്റർ യാത്ര റദ്ദാക്കി റോഡ് മാർഗമാണു മോദി എത്തിയത്.കെംപെഗൗഡ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം തുറന്ന വാഹനത്തിലേക്ക് മോദി കയറിയപ്പോൾ ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം വിളികൾ ഉയർന്നു.ഹനുമാൻ വേഷം ധരിച്ച് ബജ്‌റങ്ദൾ കൊടികളുമായി നൂറുകണക്കിനു പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തി.