ജോൺസൻ ചെറിയാൻ.
ബെംഗളൂരു ∙ കർണാടകയിൽ നാളെ വോട്ടെടുപ്പ്. മാർച്ച് 29ന് തിരഞ്ഞെടുപ്പുപ്രഖ്യാപിച്ചതു മുതൽ റോഡ‍് ഷോകളടക്കം 18 റാലികളിലാണു പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. രാഹുൽ ഗാന്ധിയുടെയും എഐസിസി അധ്യക്ഷൻ.മല്ലികാർജുൻ ഖർഗെയുടെയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും.നേതൃത്വത്തിൽ നടന്ന കോൺഗ്രസ് പ്രചാരണം അവസാന മണിക്കൂറുകളിലും സജീവമായിരുന്നു. ബെംഗളൂരുവിലെ ചിക്പേട്ടിലും വിജയനഗറിലും പ്രിയങ്ക റോഡ് ഷോ നടത്തി. രാവിലെ ബെംഗളൂരുവിൽസിറ്റി ബസിൽ യാത്ര ചെയ്ത് വിദ്യാർഥിനികളടക്കമുള്ളവരുമായി രാഹുൽ സംസാരിച്ചു.