ജോൺസൻ ചെറിയാൻ.
അമൃത്സർ : പഞ്ചാബിൽ സുവർണക്ഷേത്രത്തിനു സമീപം തിങ്കളാഴ്ച പുലർച്ചെയുണ്ടായ സ്ഫോടനത്തിൽ ഒരാൾക്കു പരുക്കേറ്റു. 30മണിക്കൂറിനുള്ളിൽ രണ്ടാമതും സ്ഫോടനമുണ്ടായത് പരിഭ്രാന്തി പരത്തിശനിയാഴ്ച ഇതേ സ്ഥലത്തു നടന്ന മറ്റൊരു പൊട്ടിത്തെറിയിൽ 6 പേർക്ക് പരുക്കേറ്റിരുന്നു. ഭീകരബന്ധം സ്ഥിരീകരിക്കാനുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കി. ഒരു പാത്രത്തിൽ സൂക്ഷിച്ചിരുന്ന നാടൻ ബോംബ് ആണ് പൊട്ടിയതെന്ന് പൊലീസ് പറഞ്ഞു.പുലർച്ചെ ആറേകാലോടെയാണ് തെരുവിൽ സ്ഫോടനമുണ്ടായത്. പൊലീസ് ഫ്ലാഗ്മാർച്ച് നടത്തി.