Monday, February 9, 2026
HomeKeralaവീട്ടിൽ ചോറു വയ്ക്കാതെ കറി മാത്രം പാചകം ചെയ്തതിന് ഭാര്യയെ കൊലപ്പെടുത്തി.

വീട്ടിൽ ചോറു വയ്ക്കാതെ കറി മാത്രം പാചകം ചെയ്തതിന് ഭാര്യയെ കൊലപ്പെടുത്തി.

ജോൺസൻ ചെറിയാൻ.

സമ്പൽപുർ :വീട്ടിൽ ചോറു വയ്ക്കാതെ കറി മാത്രം പാചകം ചെയ്തതിന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റിൽ. ഒഡിഷയിലെ സമ്പല്‍പുര്‍ ജില്ലയിലെ ജമന്‍കിര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സനാതന്‍ ധരുവ (40) ആണ് ഭാര്യ പുഷ്പയെ (35) തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്.ജോലിസ്ഥലത്തത്തുനിന്നു മടങ്ങിയെത്തിയ സനാതന്‍, ഭാര്യ കറി മാത്രമേ തയാറാക്കിയിട്ടുള്ളൂവെന്നും ചോറ് വച്ചിട്ടില്ലെന്നും കണ്ടപ്പോൾ ക്ഷുഭിതനായി. തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

RELATED ARTICLES

Most Popular

Recent Comments