Thursday, February 12, 2026
HomeAmericaസഹപാഠികളുടെ രക്ഷകനായി ഏഴാം ക്ലാസുകാരൻ .

സഹപാഠികളുടെ രക്ഷകനായി ഏഴാം ക്ലാസുകാരൻ .

ജോൺസൺ ചെറിയാൻ.

മിഷിഗണ്‍:സഹപാഠികളുടെ ജീവൻ രക്ഷിച്ച് ആക്‌ഷൻ ഹീറോയായി ഏഴാം ക്ലാസുകാരൻ. സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ബോധരഹിതനായതോടെയാണ് ബസിനെ എഴാം ക്ലാസുകാരൻ ഡില്ലൻ റീവ്‌സ് നിയന്ത്രിച്ചത്. അമേരിക്കയിൽ മിഷിഗണിൽ  ബുധനാഴ്ചയായിരുന്നു സംഭവം.വിദ്യാർത്ഥി ബസിന്റെ നിയന്ത്രണമേറ്റെടുത്ത ദൃശ്യങ്ങൾ വാറൻ സ്കൂൾ പുറത്തുവിട്ടു. ബസ് ഓടിക്കുന്നതിനിടെ അസ്വഭാവികതകൾ പ്രകടിപ്പിച്ച ഡ്രൈവർ പെട്ടെന്ന് ബോധരഹിതനാകുകയായിരുന്നു.ഇതു മനസ്സിലാക്കി അഞ്ചാം നിരയിൽ നിന്നെത്തിയ ഡില്ലൻ സുരക്ഷിതമായി ബണറ്റ് റോഡിലെ മസോണിക് ബൗഴ്‍വാർഡ് സ്‌റ്റോപ്പിൽ ബസ് നിറുത്തി. 66 വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്.

RELATED ARTICLES

Most Popular

Recent Comments