Wednesday, February 11, 2026
HomeKeralaഅരിക്കൊമ്പനെ കണ്ടെത്താനായില്ല.

അരിക്കൊമ്പനെ കണ്ടെത്താനായില്ല.

ജോൺസൺ ചെറിയാൻ.

ചിന്നക്കനാൽ(ഇടുക്കി):വനം വകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. പുലർച്ചെ 4.30ന് ദൗത്യം ആരംഭിച്ചെങ്കിലും, ഉച്ചയ്ക്ക് 12 മണിയായിട്ടും അരിക്കൊമ്പനെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് തൽക്കാലത്തേക്ക് അവസാനിപ്പിക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പ്രദേശത്തുള്ള ഉദ്യോഗസ്ഥർക്ക് മടങ്ങാന്‍ ഔദ്യോഗികമായി നിര്‍ദേശം ലഭിച്ചു. നാളെ രാവിലെ വീണ്ടും ദൗത്യം തുടരുമെന്നാണ് വിവരം. അരിക്കൊമ്പനെ കണ്ടെത്താനായി കൂടുതല്‍ പേരടങ്ങുന്ന സംഘം തിരച്ചിലിറങ്ങിയെങ്കിലും അതും വിഫലമായിരുന്നു.

RELATED ARTICLES

Most Popular

Recent Comments