ജോൺസൺ ചെറിയാൻ.
ന്യൂഡൽഹി : ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ 19 മലയാളികളടക്കം 360 ഇന്ത്യക്കാരെ ഡൽഹിയിലെത്തി‘ഓപ്പറേഷൻ കാവേരി’ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്നലെ രാത്രി 9 മണിയോടെ സൗദിയിലെ ജിദ്ദയിൽ നിന്നുള്ള വിമാനത്തിൽ ഇവർ ഡൽഹിയിലെത്തി. ആകെ മൂവായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിലുള്ളത്. രക്ഷാദൗത്യത്തിനു മേൽനോട്ടം വഹിക്കാൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ജിദ്ദയിലുണ്ട്.280 ഇന്ത്യക്കാരെ കൂടി ഇന്നലെ സുഡാനിൽ നിന്നു ജിദ്ദയിലെത്തിച്ചു.