ജോൺസൺ ചെറിയാൻ.
വത്തിക്കാൻ സിറ്റി : കത്തോലിക്കാ സഭാ മെത്രാന്മാരുടെ സിനഡിൽ പ്രതിനിധികളായി പങ്കെടുക്കുന്ന സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകി. സഭാകാര്യങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള അത്മായർക്കു കൂടുതൽ പങ്കാളിത്തം നൽകുന്നതിന്റെ ഭാഗമായുള്ള ചരിത്ര തീരുമാനമാണിത്. ഒക്ടോബറിലാണ് അടുത്ത സിനഡ്. കത്തോലിക്കാ സഭയിൽ നവീകരണത്തിനു തുടക്കമിട്ട 1962–65 ലെ രണ്ടാം വത്തിക്കാൻ സുന്നഹദോസിനു ശേഷം സഭയെ സംബന്ധിച്ച സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മാർപാപ്പ വിളിച്ചുകൂട്ടുന്ന മെത്രാൻ സിനഡിൽ ലോകമെങ്ങും നിന്നുള്ള മെത്രാന്മാർക്കു പുറമേ സന്യാസ സഭാ പ്രതിനിധികളായി 5 വൈദികരും 5 കന്യാസ്ത്രീകളും പങ്കെടുക്കാറുണ്ട്.