Sunday, June 29, 2025
HomeNewsഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഹ്യുസ്റ്റണിൽ ഹൃദ്യമായ വരവേൽപ്പ്.

ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഹ്യുസ്റ്റണിൽ ഹൃദ്യമായ വരവേൽപ്പ്.

ഷാജി രാമപുരം.

ഹ്യുസ്റ്റൺ: ഹൃസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിച്ചേർന്ന   മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലിത്താ ഡോ.യുയാക്കിം മാർ കൂറിലോസിന് ഹൃദ്യവും ഊഷ്മളവുമായ വരവേൽപ്പ് ഹ്യുസ്റ്റൺ ജോർജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകി.

റവ.ഡോ.ഈപ്പൻ വർഗീസ്, റവ.സന്തോഷ് തോമസ്, കെ. കെ ജോൺ, പി.എം. ജേക്കബ്, ടി.വി മാത്യു, ജോൺ കെ.ഫിലിപ്പ്, ജോസഫ് ജെയിംസ്, റെജി വി.കുര്യൻ, ജോൺസൺ  ജി. വർഗീസ്, ചാക്കോ മാത്യു, മാത്യു പി. വർഗീസ്, സക്കറിയ കോശി എന്നിവർ എയർപോർട്ടിൽ സ്വീകരിക്കുവാൻ എത്തിയിരുന്നു.

സഫ്രഗൻ മെത്രാപ്പോലിത്തായായി സ്ഥാനാരോഹണം ചെയ്തതിനു ശേഷം ആദ്യമായിട്ടാണ് മുൻ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ കൂടിയായ ഡോ. മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്താ അമേരിക്കയിൽ സന്ദർശനത്തിന് എത്തുന്നത്.

ഹ്യുസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മാ ദേവാലയത്തിൽ ഏപ്രിൽ 30 ഞായറാഴ്ച രാവിലെ  10 മണിക്ക് വിശുദ്ധ കുർബ്ബാന  ശുശ്രുഷകൾക്ക്  സഫ്രഗൻ മെത്രാപ്പോലീത്ത  നേതൃത്വം നൽകും. കൂടാതെ ഹ്യുസ്റ്റണിലെ  ട്രിനിറ്റി മാർത്തോമ്മാ ദേവാലയവും , സെന്റ്. തോമസ് മാർത്തോമ്മാ ദേവാലയവും സന്ദർശിച്ച് വിശുദ്ധ കുർബ്ബാന ശുശ്രുഷകൾക്ക്  നേതൃത്വം നൽകും.

RELATED ARTICLES

Most Popular

Recent Comments