Monday, December 15, 2025
HomeAmericaജോ ബൈഡൻ വീണ്ടും മത്സരിക്കും; ഒപ്പം കമല ഹാരിസും.

ജോ ബൈഡൻ വീണ്ടും മത്സരിക്കും; ഒപ്പം കമല ഹാരിസും.

ജോൺസൺ ചെറിയാൻ.

വാഷിങ്ടൻ : അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (80) പ്രഖ്യാപിച്ചു. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രസിഡന്റായ ജോ ബൈഡൻ രണ്ടാം വട്ടം ജനവിധി തേടുമ്പോൾ, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു കമല ഹാരിസും (59) ഒപ്പമുണ്ടാവും. റിപ്പബ്ലിക്കൻ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുമെന്നു മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിലൂടെയാണു ബൈഡൻ മത്സരവിവരം പ്രഖ്യാപിച്ചത്.

RELATED ARTICLES

Most Popular

Recent Comments