സെക്കോമീഡിയപ്ലസ്.
ദോഹ .ആഘോഷങ്ങളെ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്ത് ഖത്തര്‍ സ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് കൊച്ചിയില്‍ പ്രകാശനം ചെയ്തു . ഇടപ്പള്ളി ഹൈദറാബാദി കിച്ചണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഐദി ഊദ് ഗ്‌ളോബലൈസേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലിക്ക് ആദ്യ പ്രതി നല്‍കി എന്‍. ആര്‍.ഐ.കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹ് മദാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്.
സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.
വാല്‍മാക്‌സ് ട്രേഡിംഗ് സി.ഇ.ഒ. ശംസുദ്ധീന്‍ എടവണ്ണ, ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഡോ. വിനോദ് കുമാര്‍, യു.ആര്‍.എഫ്. ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫ്, എന്‍. ആര്‍.ഐ. കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ ഡോ. ഗ്‌ളോബല്‍ ബഷീര്‍ അരിമ്പ്ര, ഹൈദറാബാദി കിച്ചണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.എം. മുഹമ്മദ് റിയാസ് , സെലിബ്രിറ്റി കോച്ച് ഡോ.ലിസി ഷാജഹാന്‍, ബ്രൈറ്റ് മെന്‍ വെന്‍ച്വേര്‍സ് ചെയര്‍മാന്‍ നാസര്‍ അബൂബക്കര്‍, സി.ഇ.ഒ. ഉബൈദ് എടവണ്ണ, ആഗോള വാര്‍ത്ത എഡിറ്റര്‍ മുജീബ് റഹ് മാന്‍ കരിയാടന്‍ ഡോ. ആലു കെ. മുഹമ്മദ്, അഡ്വ.ലേഖ, സത്താര്‍ ആവിക്കര എന്നിവര്‍ സംസാരിച്ചു.
സങ്കുചിതമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും വികലമായ മതസങ്കല്‍പവും സാമൂഹ്യ സൗഹാര്‍ദ്ധവും ഐക്യവും ചോദ്യം ചെയ്യുന്ന സമകാലിക സമൂഹത്തില്‍ ആഘോഷങ്ങളെ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്താണ് മീഡിയ പ്ളസിന്റെ പെരുന്നാള്‍ നിലാവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകാശനം ചെയ്യുന്നതെന്ന് മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.
ഏക മാനവികതയും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന ആഘോഷങ്ങള്‍ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരുകയും മനുഷ്യരെ കൂടുതല്‍ അടുപ്പിക്കുമെന്നും ചടങ്ങ് അടിവരയിട്ടു. മത ജാതി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ മാനവ സൗഹൃദമാണ് കാലഘട്ടത്തിന്റെ ആവശ്യം. സ്‌നേഹ സാഹോദര്യങ്ങളും സൗഹൃദവും വളര്‍ത്താന്‍ പെരുന്നാളാഘോഷം പ്രയോജനപ്പെടുത്തണമെന്നാണ് പെരുന്നാള്‍ നിലാവ് ഉയര്‍ത്തിപ്പിടിക്കുന്നത്.
പെരുന്നാള്‍ നിലാവ് അടുത്ത ആഴ്ച ദുബൈയിലും പ്രകാശനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്റര്‍ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു.