ജോൺസൺ ചെറിയാൻ.
പിറവം∙ ബലിതർപ്പണ ചടങ്ങുകൾക്കിടെ പുഴയിലെ മണൽക്കുഴിയിൽ പെട്ടവരെ രക്ഷിക്കുന്നതിനിടെ എരൂർ കല്ലുപറമ്പിൽ കെ.എം.മനേഷ് (42) മുങ്ങി മരിച്ചു. പാഴൂർ മണൽപ്പുറത്തിനു സമീപമുള്ള കടവിൽ ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. കല്ലുപറമ്പിൽ മണിയുടെയും ശാന്തയുടെയും മകനാണ്. സംസ്കാരം നടത്തി.നേഷിന്റെ മാതൃസഹോദരന്റെ ബലിതർപ്പണത്തിനു ഇരുപത് അംഗ സംഘമാണ് പാഴൂരിൽ എത്തിയത്. മണൽപ്പുറത്തിനു സമീപം പുഴയോരത്തു മൺതിട്ടയിൽ നിന്നിരുന്ന അമൽ, സജിൻ, സൂര്യദേവ് എന്നിവർ വഴുതി വെള്ളത്തിൽ വീണു. നീന്തൽ വശമുണ്ടായിരുന്ന മനേഷ് മൂന്നു പേരെയും കരയിൽ എത്തിച്ചതിനു ശേഷം മുങ്ങിപ്പോവുകയായിരുന്നു.