ജോൺസൺ ചെറിയാൻ.
ഇരിങ്ങാലക്കുട : ‘എന്റെ മകൻ ജീവിച്ചിരിപ്പുണ്ടോ എന്നെങ്കിലും അറിയാൻ വഴിയുണ്ടോ?’ കാണാതായ മകൻ ഷിജേഷിനായി പ്രസന്നകുമാരി പൊലീസിനുമുന്നിൽ കൈകൂപ്പി പറഞ്ഞ വാക്കുകൾ പ്രതിധ്വനിച്ചത് 19 വർഷമാണ്. 3 വർഷം മുൻപ് സീനിയർ സിപിഒ ആയി എത്തിയ കെ.വി. ഉമേഷിന്റെ ഹൃദയത്തിൽ അതു തറച്ചതോടെ പ്രസന്നകുമാരിക്കു തിരിച്ചുകിട്ടിയത് 19 വർഷം മുൻപു കാണാതായ മകനെ. നിലച്ചുപോയ അന്വേഷണം ഉമേഷിലൂടെ പുനരാരംഭിച്ച് പല വഴികളിലൂടെ നീണ്ടപ്പോൾ ഷിജേഷിനെ (43) അമ്മയ്ക്കു മുന്നിലെത്തിച്ചതും പൊലീസ് സംഘമാണ്. പീരുമേട്ടിലെ തേയിലത്തോട്ടത്തിൽ കഴിയുകയാ കഴിയുകയായിരുന്ന മകനെ അമ്മയ്ക്കു മുന്നിലെത്തിച്ചപ്പോൾ കണ്ണീർനനവുള്ള കൂടിച്ചേരൽ. അമ്മയ്ക്കും മകനും ബന്ധുക്കൾക്കുമെല്ലാം ആനന്ദവിഷു.