അസ്്‌ലം ചെറുവാടി.
മലപ്പുറം: തിരിച്ചുവന്ന പ്രവാസികളുടെ ആനുകുല്യം അറിയാത്തവരാണ് കൂടുതൽ പ്രവാസികളുമെന്നും സർക്കാർതലത്തിലും സംഘടനാതലത്തിലുമുള്ള ബോധവൽക്കരണം അനിവാര്യമാണെന്നും പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്്‌ലം ചെറുവാടി. മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി വെൽഫെയർ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സലാഹുദ്ദീൻ ചേളന്നൂർ (ക്ഷേമനിധി ആനുകൂല്യങ്ങൾ എന്തെല്ലാം), സംസ്ഥാന ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര (സർക്കാർ നോർക്ക ആനുകൂല്യങ്ങൾ എന്ത്) എന്നിവർ വിഷയാവതരണം നടത്തി.
വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രവാസി വെൽഫെയർ ഫോറം ജില്ലാ കമ്മിറ്റിയംഗങ്ങളായ മുഹമ്മദലി സി, ഹംസ തലക്കടത്തൂർ, ഹംസ കരിങ്കല്ലത്താണി, ഇബ്‌റാഹിം കോട്ടയിൽ, അബുലൈസ് മലപ്പുറം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ഹസനുൽ ബന്ന മുതുവല്ലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എകെ സൈതലവി സ്വാഗതവും ട്രഷറർ മുഹമ്മദലി മങ്കട നന്ദിയും പറഞ്ഞു.
