Tuesday, February 10, 2026
HomeAmericaഷിക്കാഗോയുടെ മാറ്റത്തിന്റെ നായകൻ; ജമാൽ കോളിന് ISWAI സോഷ്യൽ ഇമ്പാക്ട് അവാർഡ് .

ഷിക്കാഗോയുടെ മാറ്റത്തിന്റെ നായകൻ; ജമാൽ കോളിന് ISWAI സോഷ്യൽ ഇമ്പാക്ട് അവാർഡ് .

പി. പി. ചെറിയാൻ.

ഷിക്കാഗോ: ഇല്ലിനോയിസിലെ ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ  (ISWAI) ഏർപ്പെടുത്തിയ പ്രഥമ ‘സോഷ്യൽ ഇമ്പാക്ട് അവാർഡ്’ പ്രശസ്ത സാമൂഹിക പ്രവർത്തകൻ ജമാൽ കോളിന് സമ്മാനിച്ചു. ‘മൈ ബ്ലോക്ക് മൈ സിറ്റി’ എന്ന പ്രസ്ഥാനത്തിലൂടെ ഷിക്കാഗോയിലെ പിന്നോക്കം നിൽക്കുന്ന മേഖലകളിൽ യുവജന ശാക്തീകരണത്തിനായി അദ്ദേഹം നടത്തുന്ന പത്തു വർഷത്തിലേറെയായുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഈ പുരസ്‌കാരം.

ദാരിദ്ര്യത്തിൽ നിന്നും അക്രമങ്ങളിൽ നിന്നും യുവാക്കളെ മോചിപ്പിക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. 2024-ൽ പ്രസിഡന്റ് ജോ ബൈഡനിൽ നിന്ന് ‘ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്’ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

അസോസിയേഷന്റെ വാർഷികാഘോഷത്തിൽ നടന്ന ചടങ്ങിൽ കൗൺസിൽ ജനറൽ ഓഫ് ഇന്ത്യ സോമനാഥ് ഘോഷ് അവാർഡ് സമ്മാനിച്ചു. പ്രവാസി ഇന്ത്യക്കാർ പൊതുസമൂഹവുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്തരം ഇടപെടലുകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അസോസിയേഷൻ പ്രസിഡന്റ് ലിൻസൺ തോമസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് കോലഞ്ചേരി, ജാസ്മിൻ മാത്യു, ജോജോ ഒലിയപ്പുറത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments