ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം : 3 വർഷം മുൻപ് ചെറിയൊരു തലവേദനയുടെ രൂപത്തിലാണ് ദുരിതകാലം ബിനുവിന്റെ(30) വീട്ടിലേക്ക് കയറി വന്നത്. ബൈക്ക് ഷോറൂമിൽ ജോലിക്കാരനായിരുന്ന വള്ളക്കടവ് കുഴി വിളാകം ബിനു ഹൗസിൽ ബിനുവിനെയും ഭാര്യ രാധികയെയും 2 കുഞ്ഞുമക്കളുടെയും ദുരിതക്കടലിലേക്കും പട്ടിണിയിലേക്കും എത്തിച്ച അസുഖം മെഡിക്കൽ കോളജിലെ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്. 2 വൃക്കകളും തകരാറിലായിരുന്നു. ഉടനെ മാറ്റിവയ്ക്കണമെന്നും അതുവരെ ഡയാലിസിസ് ചെയ്താണ് ജീവിതം.മക്കൾ എൽകെജി വിദ്യാർഥിവിജയ് മഹാദേവും രണ്ടര വയസ്സുകാരൻ ശിവ ആഞ്ജനേയനും ആഹാരം നൽകാൻ പോലും നിവൃത്തിയില്ല.
Read more at: https://www.manoramaonline.com/news/charity/2023/03/20/thiruvananthapuram-family-seeking-financial-assistance.html