ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം : കേരളത്തിൽ ഈ വർഷത്തെ റെക്കോർഡ് ചൂട് പാലക്കാട് രേഖപ്പെടുത്തി. 39.9 ഡിഗ്രി സെൽഷ്യസ്. എറണാകുളമാണ് മൂന്നാം സ്ഥാനത്ത്–38.2 ഡിഗ്രി സെൽഷ്യസ്. ഇടുക്കിയിലാണ് താപനില ഏറ്റവും കുറവ്–32 ഡിഗ്രി സെൽഷ്യസ്.
കഴിഞ്ഞ 12 വർഷത്തിനിടെ കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്. 2016 ഏപ്രിൽ 27ന് 41.9 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. 2019 ഏപ്രിൽ 17ന് പാലക്കാട് 41.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്.2019 ഏപ്രിൽ 17ന് പാലക്കാട് 41.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 2013ൽ മേയ് ഒന്നിന് പാലക്കാട് 40.4ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. സംസ്ഥാനത്ത് വേനല്‍ മഴയില്‍ അനുഭവപ്പെടുന്ന കുറവും താപനില ഉയര്‍ന്നുതന്നെ നില്‍ക്കാന്‍ കാരണമാകുന്നുണ്ട്.