ജോൺസൺ ചെറിയാൻ.
കോഴിക്കോട് ∙ ട്രെയിന്‍ തീവയ്പ് കേസ് പ്രതി ഷാറുഖിന് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സംശയം. തീവയ്പിന് പിന്നാലെ എമര്‍ജന്‍സി ബ്രേക്ക് വലിച്ചത് സഹായിയെന്ന് നിഗമനം കണ്ണൂരില്‍ എത്തിയശേഷം ഷാറുഖിനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നും വിവരമുണ്ട്. പ്രതിയുടെ ബാഗില്‍നിന്ന് ലഭിച്ച ഭക്ഷണത്തിന് പഴക്കമുണ്ടായിരുന്നില്ല. അതിനാല്‍ ഭക്ഷണം ആരോ തയാറാക്കിയതാകാമെന്ന് സംശയമുണ്ട്.ലഭിച്ച ഭക്ഷണത്തിന് പഴക്കമുണ്ടായിരുന്നില്ല. അതിനാല്‍ ഭക്ഷണം ആരോ തയാറാക്കിയതാകാമെന്ന് സംശയമുണ്ട് ഷാറുഖ് സെയ്ഫി ഷൊര്‍ണൂരില്‍ കഴിഞ്ഞത് പതിനഞ്ചര മണിക്കൂറാണ് രണ്ടാം തീയതി പുലര്‍ച്ചെ 4.30ന് ഷാറുഖ് ഷൊര്‍ണൂരിലെത്തി. കണ്ണൂരിലേക്കുള്ള എക്സ്ക്യുട്ടീവ് ട്രെയിനില്‍ കയറുന്നത് രാത്രി 7.17നാണ്. ഇതിനിടെ എവിടെയെല്ലാം പോയി, ആരെയൊക്കെ കണ്ടു എന്നതില്‍ അവ്യക്തത തുടരുന്നു.