ജോൺസൺ ചെറിയാൻ.
ഹൈദരാബാദ്∙ പഞ്ചാബ് കിങ്സ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ തന്നെ ഫോക്കസ് ചെയ്യാൻ ശ്രമിച്ച ക്യാമറാമാനോടു ചൂടായി സൺറൈസേഴ്സ് ഉടമ കാവ്യ മാരൻ. പഞ്ചാബ് ബാറ്റിങ്ങിനിടെ ക്യാപ്റ്റൻ ശിഖർ ധവാൻ സിക്സടിച്ചപ്പോഴാണ് ക്യാമറ ഗാലറിയിലേക്കു തിരിഞ്ഞത് ഗാലറിയിലുണ്ടായിരുന്നു കാവ്യ മാരന്റെ പ്രതികരണം പകർത്താനായിരുന്നു ക്യാമറാമാന്റെ നീക്കം. അങ്ങോട്ട്
മാറുവെന്ന് ക്യാമറാമാനോട് കാവ്യ പറയുന്നതിന്റെയും അസ്വസ്ഥയാകുന്നതിന്റേയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.തുടർച്ചയായി തന്റെ ദൃശ്യങ്ങൾ പകർത്തിയതാണു കാവ്യയെ പ്രകോപിപ്പിച്ചതെന്നാണു വിവരം.