ജോൺസൺ ചെറിയാൻ.
കൊൽക്കത്ത: കുഞ്ഞുണ്ടാകാനായി അയല്‍വാസിയുടെ കുട്ടിയെ ബലി നല്‍കി യുവാവ്. കൊല്‍ക്കത്തയിൽ നടന്ന സംഭവത്തിൽ ബിഹാര്‍ സ്വദേശി അലോക് കുമാര്‍ പിടിയിലായി. ഞായറാഴ്ച രാത്രി ടില്‍ജാലയിലെ അലോകിന്റെ വീട്ടില്‍നിന്നാണ് പൊലീസ് ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിനുള്ളിലായിരുന്നു മൃതദേഹം.
തലയിലും ശരീരത്തിലും മാരകമായ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ബിഹാര്‍ സ്വദേശിയായ അലോക് കുമാര്‍ ജോലിക്കായാണ് കൊല്‍ക്കത്തയില്‍ എത്തിയത്. കുഞ്ഞുണ്ടാകാത്തതിനെ തുടര്‍ന്ന് താന്ത്രികന്റെ നിര്‍ദേശമനുസരിച്ചാണ് എഴുവയസുകാരിയെ ബലി നൽകിയതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.രബലി നടത്തിയാല്‍ കുട്ടിയുണ്ടാകുമെന്ന് താന്ത്രികന്‍ വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൃത്യം നടത്തിയതെന്നും യുവാവ് പൊലീസിനോടു പറഞ്ഞു.