ജോൺസൺ ചെറിയാൻ.
‘നമ്മുടെ കടങ്ങൾ നമ്മുടെ കുട്ടികളിലേക്ക് കൈമാറരുത്’… ഇന്നസന്റ് പകർന്നുകൊടുത്ത ജീവിത പാഠം പങ്കുവച്ച് നടി മാതു. അമരം, സന്ദേശം, ആയുഷ്കാലം തുടങ്ങിയ നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയനടിയായി മാറിയ താരമായിരുന്നു മാതു. ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് വ്യക്തിപരമായി ഏറെ അടുത്ത ബന്ധം പുലർത്തിയിരുന്ന ഇന്നസന്റ് കൂടെയുള്ളവർക്ക് ഒരു മാതൃകയായിരുന്നുവെന്ന് മാതു പറയുന്നു. ഇന്നസന്റിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബത്തിന് സമാധാനം കണ്ടെത്താൻ കഴിയട്ടെ എന്ന ആശംസയോടെയാണ് മാതു സോഷ്യൽ മീഡിയയിൽ അനുശോചന കുറിപ്പ് പങ്കുവച്ചത്. ‘‘ഇന്നസന്റ് അങ്കിളിന്റെ കുടുംബത്തിന് എന്റെ ഹൃദയത്തിൽ നിന്നുള്ള അനുശോചനം അറിയിക്കുന്നു.