ജോൺസൺ ചെറിയാൻ.
കാബുൾ ∙ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബുളിലുണ്ടായ സ്ഫോടനത്തിൽ 6 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കേറ്റു.വിദേശകാര്യ മന്ത്രാലയത്തിനു സമീപമായിരുന്നു സ്ഫോടനം. മൂന്നു മാസത്തിനിടെ പ്രദേശത്തുണ്ടാകുന്ന രണ്ടാമത്തെ
ചാവേറാക്രമണമാണിത്. വിദേശകാര്യ മന്ത്രാലയത്തിന്റെ സമീപത്തുള്ള വാണിജ്യ കേന്ദ്രത്തിനു മുന്നിൽ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ചാവേറിനെ സുരക്ഷാസേന തിരിച്ചറിഞ്ഞെങ്കിലും പിടികൂടുന്നതിനു മുൻപേ അയാൾ പൊട്ടിത്തെറിച്ചെന്ന് അധികൃതർ അറിയിച്ചു. പരുക്കേറ്റവരിൽ മൂന്ന് അഫ്ഗാൻ സേനാംഗങ്ങളും ഉണ്ടെന്നാണു റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.