ജോൺസൺ ചെറിയാൻ
വെബ് സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് സ്വപ്നയെ കണ്ടതെന്ന് വിജേഷ് പിള്ള മനോരമ ന്യൂസിനോടു പറഞ്ഞു. സ്വപ്നയുമായി രഹസ്യ ചര്‍ച്ച നടത്തിയിട്ടില്ല. ഹോട്ടലില്‍ പരസ്യമായാണു കണ്ടത്.ഷൂട്ടോ കാര്യങ്ങളോ അല്ല, വെബ് സീരീസിന്റെ ചർച്ചയായിരുന്നു. ഹോട്ടലിന്റെ റസ്റ്ററന്റിൽ ഇരുന്നായിരുന്നു ചർച്ച . 30 കോടി വാഗ്ദാനം ചെയ്തെന്നും അവരുടെ കൈയിൽ തെളിവുണ്ടെങ്കിൽ അവർ കാണിക്കട്ടെ.
ഒടിടിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ താൽപര്യമുണ്ടെന്ന് അറിയിച്ചതുകൊണ്ടാണ് അവരുമായി സംസാരിക്കാൻ പോയത്. ഇല്ലെങ്കിൽ എനിക്കവരെ കാണേണ്ട ആവശ്യമില്ലല്ലോ.