ജോയ്ചെൻ പുതുകുളം.
കൊളംബസ്: കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്‍, പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ 2023 – 2024 കാലയളവിലേക്കുള്ള പാരിഷ് കൗണ്‍സില്‍ പുതിയ പ്രതിനിധികൾ ചുമതലയേറ്റു.
ജിൻസൺ സാനി (ട്രസ്റ്റി), ദീപു പോൾ (ട്രസ്റ്റി), എബിന്‍ ജയിംസ് (ഫിനാന്‍സ്), ബബിത ഡിലിൻ (പി.ആർ.ഓ, സി.സി.ഡി), ഷിംഷ മനോജ് (സെക്രട്ടറി, ലിറ്റര്‍ജി, ക്വയര്‍), ബിനിക്സ് ജോൺ (ഫാമിലി അപോസ്റ്റലെറ്റ്, സാക്രിസ്റ്റിൻ), പ്രശാന്ത് നിക്കോളാസ് (സേഫ് എന്‍വയണ്‍മെന്റ്, ഐ.റ്റി & സോഷ്യൽ മീഡിയ ) , സ്റ്റാലിൻ ജോസഫ് (ചാരിറ്റി, യൂത്ത് അപോസ്റ്റലെറ്റ്) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇത് കൂടാതെ, മിഷനിലെ രണ്ടു വാര്‍ഡുകളും 2023 – 2024 ലേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. ജോസഫ് സെബാസ്റ്റ്യൻ , റോസ്മി അരുൺ (സെയിന്റ്റ്. അല്‍ഫോന്‍സാ വാര്‍ഡ്), ചെറിയാൻ മാത്യു , ഡോക്ടർ. ദീപക് തോമസ് (സെയിന്റ്റ്. ചാവറ വാര്‍ഡ്) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കൊളംബസ് രൂപത മെത്രാൻ ബിഷപ്പ്. ഏൾ.കെ.ഫെർണാണ്ടസ്, 12 ഫെബ്രുവരി 2023 നു മിഷൻ സന്ദർശിച്ചു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അനുഗ്രഹിച്ചാശീർവാദിക്കുകയും, എല്ലാ ആശംസകൾ നേരുകയും ചെയ്തു. തുടർന്നു ബഹുമാനപ്പെട്ട മിഷൻ ഡയറക്ടർ ഫാദർ നിബി കണ്ണായിയുടെ പ്രാർത്ഥനയോടെ പുതിയ പ്രതിനിധികൾ ചുമതലയേറ്റു.