ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രിൽ മുതൽ വാട്ടർ ചാർജ് കൂടും.ലീറ്ററിന് ഒരു പൈസ വർധിപ്പിക്കാൻ എൽഡിഎഫ് നേതൃയോഗം സർക്കാരിന് അനുമതി നൽകി.ഇതുപ്രകാരം 1000 ലീറ്ററിനു 10 രൂപ കൂടും. ഗാർഹിക ഉപയോക്താക്കൾ നിലവിൽ 1000 ലീറ്ററിന് 4.41 രൂപയാണ് നൽകുന്നതെങ്കിൽ ഇനി 14.41 രൂപയായി ഉയരും. സ്ലാബ് അനുസരിച്ചാകും നിരക്കിലെ വർധന.മാസം 5000 ലീറ്റർ ഉപയോഗിക്കുന്ന കുടുംബത്തിന് 50 രൂപയും 20,000 ലീറ്റർ ഉപയോഗിക്കുന്നവർക്ക് 200 രൂപയും കൂടും.
നാലംഗ കുടുംബം മാസം ശരാശരി 15,000–20,000 ലീറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്.ജല അതോറിറ്റിക്ക് 2391 കോടി രൂപ കുടിശികയുണ്ടെന്ന് എൽഡിഎഫ് കൺവീനറും പറഞ്ഞു. 2014 ൽ ആണ് ഒടുവിൽ സംസ്ഥാനത്ത് വാട്ടർ ചാർജ് കൂട്ടിയത്. കേന്ദ്ര സർക്കാരിന്റെ അധികവായ്പ വ്യവസ്ഥ പ്രകാരം 2021 മുതൽ എല്ലാ വർഷവും അടിസ്ഥാന താരിഫിൽ 5 % വർധന രുത്തിയിരുന്നു. 2024 വരെ ഇതു തുടരണമെങ്കിലും ഇക്കൊല്ലം വീണ്ടും കൂട്ടില്ലെന്ന് ജലഅതോറിറ്റി ഉന്നത വൃത്തങ്ങൾ പറഞ്ഞു. .